JHL

JHL

ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ പെൺപോരാട്ട പ്രതിജ്ഞ

കാസർകോട് (True News 29-10-2020): ഗുജറാത്ത്, യു പി ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കേരളത്തിലുടനീളം നടത്തുന്ന പെൺ പോരാട്ട പ്രതിജ്ഞയുടെ ഭാഗമായി കാസർകോട് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിജ്ഞാ സമരം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതിയംഗം സായിദാഇല്യാസ് ഉൽഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് സഫിയ സമീർ അധ്യക്ഷത വഹിച്ചു. നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സ്ത്രീകൾക്കെതിരെയുള്ള കടന്ന് കയറ്റം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇരകൾക് വേണ്ടിയുള്ള ശക്തമായ പെൺ പോരാട്ട ശബ്ദമായി വിമൻ ജസ്റ്റിസ്  ഇന്ന് കാസർകോഡ് 20 കവലകളിൽ പ്രതിഷേധം തീർത്തു. ഫൗസിയ സിദ്ദീഖ്, സൈനബാ മോൾ, സൈറ ലത്തീഫ്, ശാന്ത ആയിറ്റി, സ്‌മൃതി ആയിറ്റി, ജമിലടിച്ചർ,റൈഹാനത്ത്, മറിയം മൊയ്തു, നാസില, സീനത്ത്, അസ്മ, മുംതാസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ നടന്ന പെൺ പോരാട്ട പ്രതിജ്ഞക്ക് നേതൃത്വം നൽകി. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഫൗസിയ സിദീഖ് സൈറ ലത്തീഫ് സൈനബാ മോൾ എന്നിവർ സംസാരിച്ചു.

No comments