JHL

JHL

മൊഗ്രാലിലെയും ഉളുവാറിലെയും അനധികൃത മണൽ കടവുകൾ പോലീസ് തകർത്തു : ഇരുപത്തിയഞ്ചോളം ലോഡ് മണൽ പുഴയിലേക്ക് തള്ളി.


കുമ്പള(True News 27 October 2020): അനധികൃത മണൽ കടത്ത് മാഫിയക്ക് പോലീസിന്റെ പൂട്ട്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത മണൽ കടവുകൾ പോലീസ് തകർത്തു. സ്ഥലത്തു സൂക്ഷിച്ചിരുന്ന ഇരുപത്തിയഞ്ചോളം ലോഡ് മണൽ പോലീസ് പുഴയിലേക്ക് തള്ളി. 



തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് അനധികൃത മണൽ പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രമോദ്, എസ് ഐ സന്തോഷ് കുമാർ, എ എസ് ഐ രാജീവൻ, ഡ്രൈവർ പ്രശോബ് എന്നിവരാണ് മണൽ വേട്ടക്ക് നേതൃത്വം നൽകിയത്. പരിധിയിലെ എല്ലാ അനധികൃത മണൽ കടവുകളെയും ശക്തമായ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു .


No comments