JHL

JHL

ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി

കാസർകോട് (True News 31-10-2020): ജില്ലയിലെ തെരഞ്ഞെടുത്ത പോലിസ് സ്റ്റേഷൻ പരിധികളിലും ടൗൺ പരിധികളിലും നിലവിലുള്ള നിരോധനാജ്ഞ നവംബർ പതിനഞ്ച് വരെ നീട്ടിക്കൊണ്ട് ഉത്തരവായി. ജില്ലാ കളക്ടർ ഉത്തരവ് ശനിയാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവിലാണ് അറിയിച്ചത്. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസറഗോഡ്, വിദ്യാനഗർ, മേൽപറംബ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ,ഒടയംചാൽ, പനത്തടി എന്നീ ടൗൺ പരിധികളിലും  നവംബർ 15 ആം തിയ്യതി അർധരാത്രി വരെ നിരോധാജ്ഞ നിലനിൽക്കും. നേരത്തെ ഒക്ടോബർ 31 വരെ നിരോധനാജ്ഞ നിലനിൽക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

No comments