JHL

JHL

മൊഗ്രാലിൽ റെയിൽപ്പാളം കാട് മൂടി, കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട്

മൊഗ്രാൽ(True News 30-10-2020) :റെയിൽവേ ഇരട്ടപ്പാതകളുടെ ഇരു ഭാഗത്തും നടുവിലുമായി കാട്മൂടിയതോടെ കാൽനടയാത്രക്കാർക്ക് ഭീഷണിയായി. ട്രെയിൻ വരുമ്പോൾ മാറിനിൽക്കാനുള്ള സാഹചര്യമാണ് കാട് മൂടിയതോടെ ഇല്ലാതായിരിക്കുന്നത്. ഇതാണ് കാൽ നടയാത്രക്കാർക്ക് ഭീഷണിയായി തീർന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതിനിടെ റെയിൽവേ പാളങ്ങൾ കാട് മൂടിക്കിടക്കുന്നത് ആശങ്കയുളവാക്കുന്നു. ഇപ്പോൾ ചരക്ക് വണ്ടികളും, ചുരുക്കം ചില പാസ്സഞ്ചർ ട്രെയിനുകളുമാണ് കാസറഗോഡ് -മംഗലാപുരം പാതയിലൂടെ  ഓടുന്നത്. 

No comments