JHL

JHL

പൊസടി ഗുംപെയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സർവ്വേകല്ല് മന്ത്രി ഇ. ചന്ദ്രശേഖരൻ അനാച്ഛാദനം ചെയ്തു

അംഗഡിമുഗർ(True News 31-10-2020):  ജില്ലയിലെ  വടക്കേ അറ്റത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊസടി ഗുംപെയിൽ കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള സർവ്വേ കല്ല് സ്ഥാപിച്ച സ്തൂപം റവന്യൂ മന്ത്രി ചന്ദ്രശേഖരൻ അനാച്ഛാദനം ചെയ്തു. 

 ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കല്ല് കണ്ടെത്തിയത്. 1800 കളിൽ ബ്രിട്ടീഷ് അധികാരികൾ പഠനത്തിന് ഉപയോഗിച്ച കല്ല് ആണെന്ന് പറയപ്പെടുന്നു. സർ ജോർജ് എവറസ്റ്റ് ആണ് കല്ല് പോസടി ഗുംപെയിൽ സ്ഥാപിച്ചത്. ജില്ലയിലെ വടക്കൻ മേഖലയിൽ ടൂറിസത്തിന് വഴിത്തിരിവ് ആയേക്കാവുന്ന സ്ഥലത്തു ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
പൊസടി ഗും പെയെ ജില്ലായിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു. 4.9 കോടി മുടക്കിയുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. സിംഗിൾ ഹിൽ ട്രക്കിംഗ് അടക്കമുള്ള ഹിൽ സ്റ്റേഷനായാണ് ഇത് വികസിപ്പിക്കുന്നത്. പൊസടി ഗുമ്പെയിലെ ഏറ്റവും ഉയർന്ന സ്ഥലത്താണ് ഇപ്പോൾ കല്ല് സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ സജിത് ബാബു റെവന്യൂ ഉദ്യോഗസ്ഥന്മാരടക്കമുള്ള സംഘം പരിപാടിയിൽ പങ്കെടുത്തു.

No comments