JHL

JHL

സ്വർണ്ണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാസർകോട് (True News 28-10-2020): സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.

ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ജനറൽ സെക്രട്ടറി ടി.ഡി കബീർ സഹീർ ആസിഫ് ആഷിഫ് മാളിക ഹാരിസ് ബെദിര ഹക്കീം അജ്മൽ തളങ്കര നൗഫൽ തായൽ മുസമ്മിൽ ഫിർദൗസ് നഗർ ബദ്റുദ്ധീൻ ആർ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

No comments