JHL

JHL

കോവിഡ് ബോധവൽക്കരണവുമായി 'മാഷു'മാർ ഗ്രാമങ്ങളിലേക്ക്.

കുമ്പള(True News 19-10-2020): കുമ്പള പഞ്ചായത്തിന്റെ കീഴിലുള്ള മാഷ് പദ്ധതിയിലെ അധ്യാപകർ നഗരങ്ങളിലെ പരിശോധനയ്ക്കൊപ്പം ഗ്രാമങ്ങളിലേക്കും കോവിഡ് ബോധവൽക്കാരണവുമായി എത്തുന്നു. 

കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കാരണവുമായി ഇറങ്ങുകയാണ് അധ്യാപകർ. 


അനാവശ്യമായി പുറത്തിറങ്ങുകയും കവലകളിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ ഇരിക്കുകയും ചെയ്യുന്ന ആളുകളെ ഉപദേശിക്കുകയും രോഗവ്യാപനത്തിന്റെ ഗൗരവം ഉണർത്തുകയുമാണ് ചെയ്യുന്നത്. 

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ പരിശോധനയുടെയും നടപടികളുടെയും മുന്നോടിയായി ജില്ലാ കളക്ടറുടെ ഉത്തരവ് പാലിക്കേണ്ടതിന്റെ ബാധ്യത ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്. 


1,2,3,15,16,17,18,19,21,22,23..... വാർഡുകളിൽ വിവിധങ്ങളായ ബോധവൽക്കരണ മാർഗ്ഗങ്ങളാണ് അധ്യാപകർ സ്വീകരിച്ചത്. കടകൾ, കവലകൾ, കളിസ്ഥലങ്ങൾ, കല്യാണവീടുകൾ എന്നിവ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന നടത്തി. 


ഗ്രാമങ്ങളിൽ മൈക്ക് അനൗൺസ്മെന്റിലൂടെ സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിച്ചു. 


കുമ്പള പഞ്ചായത്തിനെ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപ്രവർത്തകർക്കും, പഞ്ചായത്ത്-പോലീസ് അധികൃതർക്കുമൊപ്പം സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് "മാഷ്" സേവനത്തിനുള്ള അധ്യാപകർ.

No comments