JHL

JHL

മസ്കറ്റ് കെ എം സി സി ഗോൽഡൻ സാഹിബ് കാരുണ്യ സ്പർശം ധനസഹായം കൈമാറി

കുമ്പള(True News 23-10-2020): മസ്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഗോൽഡൻ സാഹിബ്‌ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ രണ്ട് കുടുംബങ്ങൾക്കുള്ള ധനസഹായം  മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീർ അഹ്മദിന് കൈമാറി മസ്കറ്റ് കെ എം സി സി മണ്ഡലം പ്രസിഡണ്ട് അബു ബദ്രിയ നഗർ ഉൽഘാടനം ചെയ്തു. മുസ്ലിം  ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം ബി എ റഹ്മാൻ ആരിക്കാടി, പേരാൽ വാർഡ് പ്രസിഡണ്ട് അബ്ദുൽ റഹ്‌ മാൻ ജംഷീർ മൊഗ്രാൽ സംബന്ധിച്ചു.


No comments