JHL

JHL

പാലത്തിന്റെ തകർന്ന കൈവരി നന്നാക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ല്യു ഡിക്ക് നിവേദനം

മൊഗ്രാൽ: വാഹനാപകടത്തിനു കാത്തുനിൽക്കാതെ മൊഗ്രാൽ പാലത്തിലെ തകർന്ന കൈവരികൾ നന്നാക്കുകയൊ,  താൽക്കാലിക സംവിധാനമൊരുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ, പി ഡബ്ല്യു ഡി ദേശീയപാത വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയരെ കണ്ട് പരാതി നൽകി. 

താറുമാറായികിടക്കുന്ന പെർവാഡ് കാസറഗോഡ് ദേശീയപാതയുടെ ശോചനീയാവസ്ത പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മറ്റൊരു നിവേദനത്തിൽ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, ടി കെ ജാഫർ, എം എ മൂസ എന്നിവരാണ് അസി : എക്സിക്യൂട്ടീവ് എഞ്ചിനീയർ ദയാനന്ദ കെ യെകണ്ട് നിവേദനം നൽകിയത്.

No comments