ഇന്ദിരനഗർ MP കരീം നിര്യാതനായി
ചെർക്കള: ഇന്ദിരനഗർ പരേതനായ എംപി മൊയ്തുവിന്റെ മകൻ എംപി കരീം (51) നിര്യാതനായി.
കോവിഡ് ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്നു.
മാതാവ്:പരേതയായ റാബിയ, ഖദീജയാണ് ഭാര്യ, സഹോദരങ്ങൾ എംപി ബഷീർ, അബ്ബാസ്,സുബൈർ, സിദ്ദീഖ്,സത്താർ, ബീഫാത്തിമ്മ,ഐഷാബി,ഉമൈബ,നുസൈബ.
ദേർളക്കട്ട യേനപ്പോയ ആശുപത്രിയിലുള്ള മയ്യിത്ത് വിട്ട് കിട്ടിയ ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചെർക്കള മുഹ്യദ്ദീൻ വലിയ ജമാഅത്ത് ഖബറിസ്ഥാനിൽ മറവ് ചെയ്യും.
Post a Comment