JHL

JHL

കുമ്പളയിൽ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു

കുമ്പള(True News 22-10-2020):കുമ്പളയിൽ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. കുമ്പള ടൗണിൽ ബദിയടുക്ക റോഡിലെ ഒബർളെ കോംപ്ലക്സിൽ സിറ്റി ട്രാഡേർസ് ഉടമ ബംബ്രാണയിലെ യൂസുഫ്(52) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശക്തമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് ന്യൂമോണിയ സ്ഥിരീകരിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ചയോടെ ആന്തരീകാവയവങ്ങളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും വ്യാഴാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു.

മയ്യിത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് കൊവിഡ് ചട്ടങ്ങൾ പാലിച്ച് മറവു ചെയ്യും.


No comments