JHL

JHL

ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആക്കി മാറ്റിയതിൽ പ്രതിഷേധിച്ച് ജനകീയ സത്യാഗ്രഹം ആരംഭിച്ചു

കാഞ്ഞങ്ങാട്(True News 19 October 2020): ജില്ലാ ആശുപത്രി കോവിഡ് ആസ്പത്രിയാക്കി മാറ്റിയതോടെ മലയോരത്ത് നിന്നെത്തുന്ന ആദിവാസികൾ ഉൾപ്പെടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറുകണക്കിന് ആളുകൾക്ക് തിരിച്ചടിയായ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ  സുചനാ സത്യാഗ്രഹം  സംഘടിപ്പിച്ചു. 

രാവിലെ 10 മുതൽ ഉച്ചവരെ ഡി. എം. ഒ ഓഫീസിനു മുന്നിലായി ഒട്ടനവധി പേരെ പങ്കെടുപ്പിച്ച്  നടത്തിയ സത്യാഗ്രഹ സമരം  വ്യാപാരി വിവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട്  അഹമദ് ശരീഫ് ഉൽഘാടനം ചെയ്തു.

ടാറ്റ ഗ്രൂപ്പ് തെക്കിലിൽ പണി പൂർത്തിയാക്കിയ കോവിഡ് ആശുപത്രി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി എത്രയും പെട്ടെന്ന് പ്രവർത്തനമാരംഭിക്കുക, സാധാരണക്കാരുടെ ചികിത്സാ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയ രീതിയിൽ തന്നെ  പ്രവർത്തനം തുടരുക, അല്ലാത്തപക്ഷം  വലിയൊരു ഒരു ജനകീയ സമരം തന്നെ നടപ്പാക്കും അതിനുവേണ്ടി  കർമ്മ സമിതി നടത്തുന്ന സമരത്തിന് മുന്നിൽ വ്യാപാര വ്യവസായ സംഘടന   അവസാനം വരെ  നിൽക്കുക തന്നെ ചെയ്യുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ആതുര സേവന രംഗത്ത് എന്നും അവഗണിക്കപ്പെട്ടിട്ടുള്ള  കാസർകോട് ജില്ലയിലെ സാധാരണക്കാർക്ക്  ആശ്വാസമായി ആകെ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റയതിലൂടെ സാധാരണക്കാരനുള്ള  അവകാശ നിഷേധമാണ് നടന്നിട്ടുള്ളത് ഇതിനെതിരെ വേണ്ടി വന്നാൽ മരണം വരെ നിരാഹാരം കിടക്കാൻ തയ്യാറാണെന്ന്  അധ്യക്ഷൻ വഹിച്ച കർമ്മ സമിതി ചെയർമാൻ യുസഫ് ഹാജി പറഞ്ഞു

   മുഹമ്മദ് അസ്ലം, എൻഡോസൾഫാൻ സമര നായിക മുനീസ അമ്പലത്തറ, രമേശൻ മലയാറ്റൂർ, വ്യാപാരി വ്യവസായി പ്രതിനിധികളായ സുബൈർ, ശിഹാബ്, ഫൈസൽ ചേരക്കടത്ത്, അനീസ്തോയമ്മൽ, സാമൂഹ്യ പ്രവർത്തകരായ നാസർ കൊട്ടിലങ്ങാട്, സിസ്റ്റർ ജയ മംഗലത്ത്, അഡ്വക്കറ്റ് നിസാം ഫലാഹ്, സിജോ അമ്പാട്ട്, സുലേഖ മാഹിൻ, പിസി ബാലചന്ദ്രൻ, രതീഷ് കാട്ടുമാക്കം, ബാബു അഞ്ചംവയൽ, സി എ പീറ്റർ, പവിത്രൻ , ചന്ദ്രാവതി. കെ , കെ.പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പവിത്രൻ തോയമ്മൽ  നന്ദിയും പറഞ്ഞു.



No comments