JHL

JHL

കമിതാക്കൾ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

സുള്ള്യ(True news 20-10-2020): കമിതാക്കളായ കൗമാരപ്രായക്കാരെ  ലോഡ്ജ് മുറിയിൽ ആത്മഹത്യ  ചെയ്ത നിലയിൽ കണ്ടെത്തി. ഐവർ മടുവിലെ തിമ്മപ്പ ഗൗഡയുടെ    മകൻ ദർശൻ ഗൗഡ (19), ധർമ്മസ്ഥലയിലെ ശേഷപ്പ കാൽകജെയുടെ മകൾ ഇന്ദിര(19) എന്നിവരെയാണ് സുള്ള്യയിലെ ലോഡ്ജ് മുറിയിൽ   കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഒക്ടോബർ പതിനെട്ടാം തീയതി വൈകീട്ട് നാട്ടിലേക്കുള്ള ബസ് കിട്ടാത്തതിനാലാണെന്ന് പറഞ്ഞാണ് രണ്ടു പേരും ലോഡ്ജിൽ മുറിയെടുത്തത്.ദർശന്റെ പേരിലാണ് മുറിയെടുത്തതെങ്കിലും രണ്ടുപേരുടെയും തിരിച്ചറിയൽ രേഖകൾ ലോഡ്ജിൽ നൽകിയിരുന്നു.എന്നാൽ ഒക്ടോബർ 19 നു വൈകീട്ട് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്തു ടാപ്പിംഗ് തൊഴിലാളിയാണ് ദർശൻ. നേരത്തെ ഇയാൾ  ഇതേ ലോഡ്ജിൽ ജോലിചെയ്തിരുന്നു. എന്നാൽ   കൂട്ടുകാരുടെ കൂടെ ടൂറിനു പോകുന്നെന്ന് പറഞ്ഞാണത്രെ ഇയാൾ  കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

No comments