JHL

JHL

കാസർകോട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അഭിമാന മുഹുർത്തമായ ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഉദ്ഘാടന ഇന്ന് വൈകുന്നേരം ടൂറിസം മന്ത്രി നിർവ്വഹിക്കും

 

ബേക്കലിന്റെയും കാസര്‍കോടിന്റെയും ചരിത്രം ശബ്ദവും വെളിച്ചവും കൊണ്ട് സഞ്ചാരികളെ ത്രസിപ്പിക്കാന്‍ ബേക്കല്‍ കോട്ടയില്‍ നാല് കോടി രൂപ ചിലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വരുന്നു. കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍  സമര്‍പ്പിച്ച പദ്ധതിയാണ്  സര്‍ക്കാര്‍ അംഗീകരിച്ചത്. 





ചരിത്രമുറങ്ങുന്ന കാസര്‍കോടിന്റെ മണ്ണില്‍ വിരുന്നെത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ക്ക് മുമ്പില്‍ ചരിത്രം വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും രൂപത്തില്‍ വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സിനിമയിലും നാടകത്തിലും മറ്റും കഥാപാത്രങ്ങളും സംഭവങ്ങളും ആശയങ്ങളും പ്രതിഫലിപ്പിക്കുന്നത് പോലെ വെറും ശബ്ദവും വെളിച്ചവും കൊണ്ടുമാത്രമാണ് ഇവിടെ ദൃശ്യവിരുന്ന് ഒരുക്കുന്നത്.

ബേക്കല്‍ കോട്ടയെ മൊത്തമായി ആസ്വദിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. ടൂറിസം വികസന ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി ബേക്കലിനേയും ജില്ലയേയും ലോക ടൂറിസം ഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തും. ഹൈദരബാദിലെ ഗോള്‍ക്കൊണ്ട, പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപൂര്‍കൊട്ടാരം, കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍, ഡല്‍ഹിയിലെ ലാല്‍കില, മധ്യപ്രദേശിലെ ഗ്ലാളിയോര്‍, മൈസൂര്‍ പാലസ് എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉള്ളത്.

No comments