JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാറിന്റെ "അക്ഷയ കേരള" പുരസ്കാരം

കുമ്പള(True News 29 October 2020): എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് കുമ്പള ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാറിന്റെ അക്ഷയകേരള പുരസ്ക്കാരം ലഭിച്ചു. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിൽ തുടർച്ചയായി ഒരു വർഷം ക്ഷയരോഗമില്ലാത്ത നേട്ടംകൈവരിച്ചതിനും, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചികിത്സ  ഇടയ്ക്ക്വയ്ക്ക് വെച്ച് കൊഴിഞ്ഞു പോകാത്തതിനുമാണ് പുരസ്ക്കാരം. 

ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും കൃത്യമായി ജാഗ്രത പ്രവർത്തനം നടത്തിയതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ,പ്രിൻസിപ്പൾ സെക്രട്ടറി രാജൻ എൻ ഖോബ്രഡെ  എന്നിവർ ഒപ്പുവെച്ച സർട്ടിഫിക്കറ്റ്  ജില്ലാ ക്ഷയരോഗ സെന്റർ മുഖേന യാണ് ഗ്രാമപഞ്ചായത്തിനു ലഭിച്ചത്.

ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് കെ.എൽ.പുണ്ഡരികാംക്ഷ കുമ്പള സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ:കെ. ദിവാകര റൈക്ക് സർട്ടിഫിക്കറ്റ് കൈമാറി. പുരസ്ക്കാരം ലഭിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.കെ. ആരിഫ് അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത്മെമ്പർമാരായ മുരളീധര യാദവ്, സുരേഷ് ഭണ്ഡാരി,ആരിക്കാടി മെഡിക്കൽ ഓഫീസർ ഡോ: സുബ്ബഗട്ടി ,കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,പി.എച്ച് എൻ സൂപ്പർവൈസർ ജൈനമ്മ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിവേക് എന്നിവർ പ്രസംഗിച്ചു.

No comments