JHL

JHL

ഡി വൈ എഫ് ഐ അംഗത്വ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

കുമ്പള: ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് തലത്തിൽ നടത്തിവരുന്ന അംഗത്വ വിതണത്തിന്റെ ഉദ്ഘാടനം കേരള സംസ്ഥാന ജൂനിയർ കബഡി താരം  മുഹമ്മദ്‌ ഇഷാഖിന്  നല്‍കി ബ്ലോക്ക്‌  സെക്രട്ടറി നസീറുദ്ദീൻ മലങ്കരെ  നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പൃഥ്വിരാജ് എം.എ, ബ്ലോക്ക്‌ കമ്മിറ്റി അംഗം രാജേഷ് ബി, വിശ്വരാജ്  തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് പരിധിയിലെ എട്ടു മേഖലയിലെ തൊണ്ണൂറ്റി രണ്ട് യൂണിറ്റുകളിലായി പതിനായിരത്തോളം  യുവതീ-യുവാക്കളെ അംഗങ്ങളാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ അംഗത്വ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും.

No comments