JHL

JHL

കഞ്ചാവും ഹാഷിഷുമായി മൊർത്തണ സ്വദേശി പിടിയിൽ

മഞ്ചേശ്വരം(True News 16-10-2020): ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ യുവാവ് കഞ്ചാവ് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പൊലീസ്.

റോഡരികിലെ ഒരു ഷെഡില്‍ നില്‍ക്കുകയായിരുന്ന അസ്‌ക്കര്‍ പൊലീസിനെ കണ്ടതോടെ ഓടുകയായിരുന്നു. അസ്‌ക്കറിനെ പിന്തുടര്‍ന്ന് പിടികൂടുകയും ഷെഡിനകത്ത് പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവും ഹാഷിഷും കണ്ടെത്തുകയുമായിരുന്നു.
കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. മഞ്ചേശ്വരം എസ്.ഐ രാഘവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശോഭ്, നിശാന്ത്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


No comments