JHL

JHL

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യുവതിയെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ആദരിച്ചു

കാസറഗോഡ് (True News 28-10-2020): ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയർഇന്ത്യ ട്രാഫിക്ക് വിഭാഗത്തിൽ നിന്നും വിരമിച്ച മൊഗ്രാൽ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി-പരേതയായ    മറിയുമ്മ ദമ്പതികളുടെ മകൾ റുഖയ്യയാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയത്..കേരള കേന്ദ്ര സർവ്വകലാശാലയിൽ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേൽനോട്ടത്തിൽ

 'പ്രവാസത്തിന്റെ കാവ്യാത്മകത, റോബർട്ട് ഫ്രോസ്റ്റ്റിന്റെ രചനകളിൽ ' എന്ന വിഷയത്തിലാണ് റുഖിയ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ഫറൂക്ക് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ സഹോദരി സീനത്തും നേരത്തേ ഇതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. റുഖയ്യ കാഞ്ഞങ്ങാട് നെഹ്റു കോളജിലെ പ്രൊഫസറാണ്

ഇന്ത്യയിലെ, ഇംഗ്ലീഷിൽ അറിയപെടുന്ന നിരൂപകയും കവയത്രിയുമാണ് റുഖയ്യ.



No comments