JHL

JHL

ഏകജാലകം വഴി ഇതുവരെയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് പഠിക്കാൻ അവസരം

പ്ലസ് വൺ ക്ലാസുകളിലേക്ക് ഇനിയും പ്രവേശനം ലഭിക്കാത്തവർക്കും ആഗ്രഹിച്ച സ്കൂളിൽ ഉദ്ദേശിച്ച കോഴ്സിന് സീറ്റ് കിട്ടാത്തവർക്കും  കേരള ഹയർ സെക്കന്ററി വിഭാഗം നൽകുന്ന മറ്റൊരു അവസരമാണ് പ്രൈവറ്റ് പഠനം അഥവാ ഓപ്പൺ സ്കൂൾ. ഇതിനായി നവംബർ 15 നകം പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുമെന്ന് മാത്രമല്ല, സ്കൂളിൽ പഠിക്കുന്ന കുട്ടികളോടൊപ്പം ഗവണ്മെന്റ് സ്കൂളുകളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ എഴുതി ജയിക്കുകയും ചെയ്യാം. ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ മാർക്ക് ലിസ്റ്റ് തന്നെയാണ് കോഴ്സ് പൂർത്തീകരിക്കുമ്പോൾ പ്രൈവറ്റ് വിദ്യാർത്ഥികൾക്കും ലഭിക്കുക.

 പ്രൈവറ്റ് പഠനത്തിന് അപേക്ഷ നൽകി രജിസ്ട്രേഷൻ ചെയ്യുവാൻ കുമ്പള മഹാത്മ കോളേജിൽ സംവിധാനമുണ്ട്. കൊമേഴ്സ് ഹ്യുമാനിറ്റീസ് കോഴ്സുകൾക്ക് മഹാത്മ കോളേജിൽ രജിസ്റ്റർ ചെയ്ത് പഠിക്കാം. കഴിഞ്ഞ ഇരുപത്തിയാറു വർഷമായി പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ്, കൊറോണ പഠനം മുടക്കിയ നിലവിലെ സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് ഈ വർഷം പ്രത്യേകം മൊബൈൽ പഠന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നും ചുരുങ്ങിയ ചെലവിൽ പാഠഭാഗങ്ങൾ പഠിക്കുകയും പഠന ക്രിയകൾ ചെയ്യുകയും ചെയ്യാം.

2020-21 അധ്യയന വർഷത്തെ +1, +2 ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ക്ലാസുകൾ നവംബർ 2 മുതൽ Mahathma College App വഴി ആരംഭിക്കുന്നു.വിശദവിവരങ്ങൾക്ക് 9895963343; 9895150 237 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.



No comments