JHL

JHL

കർണാടകയിൽ കോളേജുകൾ നവംബർ പതിനേഴിന് തുറക്കാൻ തീരുമാനം

ബെംഗളൂരു(True News 23-10-2020): കർണാടകയിൽ കോളേജുകൾ നവംബർ പതിനേഴിന് തുറക്കാൻ തീരുമാനം. എഞ്ചിനീയറിംഗ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് തീരുമാനം.  വിദ്യാഭ്യാസ മന്ത്രി ആശ്വത്ഥനാരായണ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാൻ പറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിൽ ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി പത്രം വേണം എന്നും അദ്ദേഹം അറിയിച്ചു.

No comments