JHL

JHL

മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്നിൽ സി എച്ചിന്റെ ദീർഘ വീക്ഷണം-ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ

 

കുമ്പള(True News 27-10-2020): ഒരു കാലത്ത് വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും ഏറെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ന്യുന പക്ഷങ്ങളെ വിദ്യാസമ്പന്നരായി വാർത്തെടുക്കുന്നതിൽ മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യ മന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് വഹിച്ച പങ്ക് ചരിത്രത്തിൽ വിസ്മരിക്കാനാവാത്തതാണെന്നും, ഇന്ന് കാണുന്ന മുസ്ലിം ന്യുന പക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെയും നേട്ടങ്ങളുടെയും പിന്നിൽ സി എച്ചിന്റെ ദീർഘവീക്ഷണവും, നിശ്‌ചയ ധാർട്യവുമാണന്നും ഇത് പുതു തലമുറ അറിയണമെന്നും സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു..

ബിഫാം പരീക്ഷയിൽ ഉന്നത വിജയം നേടിയ സയ്യിദ് നിഹാൽ തങ്ങൾക്ക് കുമ്പോൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ചെർക്കളം അബ്ദുല്ല സ്മാരക സ്നേഹോപഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.

മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു.സയ്യിദ് വാസിൽ ബാഫഖി തങ്ങൾ കൊയിലാണ്ടി,സയ്യിദ് വസിം തങ്ങൾ കുമ്പോൽ,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ബി എ റഹ്‌മാൻ ആരിക്കാടി, റസാഖ് കാർലെ,സംബന്ധിച്ചു.

കുമ്പോൽ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോൽ സ്വാഗതവും, സെക്രട്ടറി കെ എം അസീസ് നന്ദിയും പറഞ്ഞു

No comments