JHL

JHL

ഫ്രഞ്ച് ടീമില്‍ നിന്ന് താന്‍ രാജിവെച്ചതായുള്ള വാര്‍ത്ത തെറ്റാണെന്ന് പോഗ്ബ



True News October 26, 2020: 
ഫ്രഞ്ച് ടീമില്‍ നിന്നും താന്‍ രാജിവെച്ചതായുള്ള വാര്‍ത്ത ‘അസ്വീകാര്യമായ വ്യാജ വാര്‍ത്ത’യാണെന്ന് സൂപ്പര്‍ താരം പോള്‍ പോഗ്ബ.ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്ലാം മതത്തിനെതിരായുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പോഗ്ബ ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് രാജിവെച്ചതായി പ്രമുഖ ബ്രിട്ടീഷ് മാധ്യമം ‘ ദി സണ്‍ ‘ ഉള്‍പ്പടെ നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.സണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് അടക്കം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് പോഗ്ബ വാര്‍ത്ത വ്യാജമാണെന്ന് ആരാധകരെ അറിയിച്ചത്.

ഇന്ന് രാവിലെ മുതലാണ് മലയാള മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പോര്‍ട്ടലുകളില്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്നും രാജി വെച്ചതായുള്ള വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.ദി സണ്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ അടിസ്ഥാനമാക്കി വിസിലും പോഗ്ബ രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

No comments