JHL

JHL

ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ്.23 മരണം.കാസര്‍ഗോഡ് 311


തിരുവനന്തപുരം(True News, Oct 15,2020):ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് 7082 പേരാണ് രോഗമുക്തരായത്. 40517 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6486 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 1049 പേരുണ്ട്. രോഗം ബാധിച്ചു 23 പേർ കൂടി മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് 1066 പേർ മരിച്ചു.കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

കാസർകോട് ജില്ലയിൽ ഇന്ന് 311 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 5052 പേര്

No comments