JHL

JHL

അൽ ഇസ്വാബ പുളിന്റടി ജില്ലാ തല ഈദേ മീലാദ് 2020 സമാപിച്ചു

ബദിയഡുക്ക(True News 31-0-2020): അഞ്ചു ദിവസങ്ങൾ നീണ്ടു നിന്ന അൽ ഇസ്വാബ പുളിന്റടി സംഘടിപ്പിച്ച ഓൺലൈൻ കലാവിരുന്നിന് പ്രൗഡോജ്ജ്വല സമാപനം.ഒക്ടോബർ 24 മുതൽ 28 വരെയായിരുന്നു പരിപാടി. ജില്ലയിലെ ഇരുന്നൂറോളം കലാപ്രതിഭകൾ മാറ്റുരച്ചു. ജില്ലാ തല കാലിഗ്രഫി,മദ്ഹ്ഗാനം,ക്വിസ് എന്നിവയായിരുന്നു മൽസരങ്ങൾ.പ്രമുഖ മാധ്യമ പ്രവർത്തകനായ എ.ബി കുട്ടിയാനം,സാമൂഹ്യ പ്രവർത്തകൻ ഹമീദലി മാവിനക്കട്ടയും അൽ ഇസ്വാബ പുളിന്റടിയുടെ യൂറ്റ്യൂബ് ചാനലിലൂടെ വിജയികളെ പ്രഖ്യാപിച്ചു.

കാലിഗ്രഫിയിൽ മിസ്രിയ മുക്കോട് , ബത്തൂൽ പുലിക്കുന്ന് , സഫ്റീന കൊളവയൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മദ്ഹ് ഗാനം ഒന്നാം സമ്മാനം  അർഷാദ് ചെറുവത്തൂർ രണ്ടാം സമ്മാനം ഷബീബ് നെല്ലിക്കുന്ന് മൂന്നാം സമ്മാനം ശിബിലി ബാറഡുക്ക. ക്വിസ് വിജയികൾ ഒന്നാം സ്ഥാനം സജ്ന പടന്നക്കാട് രണ്ടാം സ്ഥാനം സഫീല പടന്നക്കാട് മൂന്നാം സ്ഥാനം ഫാറൂഖ് ഏണിയാടി.

No comments