JHL

JHL

തനിമ അബ്ദുല്ല സ്മരണാർത്ഥം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം : മുഹമ്മദ്‌ മുഖ്താർ, ഖാലിദ് മൊഗ്രാൽ, ടി. കെ അൻവർ മികച്ച ഗായകർ


മൊഗ്രാൽ(True News 28-10-2020) : കാസറഗോഡ് ജില്ലയുടെയും, മൊഗ്രാൽ ഇശൽ ഗ്രാമത്തിന്റെയും ഇശൽ പൈതൃകം ലോകത്തിന് പരിചയപ്പെടുത്തിയ തനിമ അബ്ദുല്ലയെന്ന എം. കെ അബ്ദുല്ലയുടെ സ്മരണാർത്ഥം മൊഗ്രാൽ ദേശീയവേദി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ മുഹമ്മദ് മുഖ്‌താർ, ഖാലിദ് മൊഗ്രാൽ, ടി കെ അൻവർ എന്നിവരെ മികച്ച ഗായകന്മാരായി തിരഞ്ഞെടുത്തു. 

         28 പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് മൂന്ന് പേരെ മികച്ച ഗായകരായി  തിരഞ്ഞെടുത്തത്. ജില്ലയിലെ മാപ്പിള കലാരംഗത്തെ പ്രമുഖരായ ഖാലിദ് പള്ളിപ്പുഴ, റഹ്മാൻ ബന്തിയോട്, നവാസ് ഉളിയത്തടുക്ക എന്നിവരടങ്ങുന്ന മൂന്നംഗ ജഡ്ജ്മെന്റ് പാനലാണ് മികച്ച ഗായകരെ തിരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും ജില്ലയിലെ അറിയപ്പെടുന്ന കലാകാരന്മാരാണെന്നും, എല്ലാവരുടെയും പാട്ടുകൾ നല്ല നിലവാരം പുലർത്തിയിട്ടുണ്ടെന്നും വിധികർത്താക്കൾ പറഞ്ഞു.ദേശീയവേദി അടുത്തമാസം സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വെച്ച്  മികച്ച ഗായകർക്കും, പങ്കെടുത്ത മുഴുവൻ  കലാകാരന്മാർക്കും മൊഗ്രാൽ റൈസിംഗ് സ്റ്റാർ ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്‌ സ്പോൺസർ ചെയ്യുന്ന ട്രോഫിയും സമ്മാനങ്ങളും  വിതരണം ചെയ്യുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു. 

No comments