JHL

JHL

തളങ്കര കൊപ്പൽ പാലം ഉദ്ഘാടനം ചെയ്തു

തളങ്കര(True News 15-10-2020):  തളങ്കര കടവത്ത് കൊപ്പൽ കോളനിക്കാരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് വിരാമം. കാസർകോട് നഗരസഭ എസ്.ടി.ഫണ്ടിൽ നിന്ന് 53 ലക്ഷം രുപ ചെലവഴിച്ച് നിർമ്മിച്ച നടപ്പാലത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.ജി.സി.ബഷീർ നിർവ്വഹിച്ചു.

ഇതോടെ കോളനയിലെ 25 ലധികം കുടുംബങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. കോ വിഡ് പ്രോട്ടോകോൾ പ്രകാരമാണ് ചടങ്ങ് നടത്തിയത്. നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ ടി.ഇ.അബ്ദുല്ല

നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി എം മുനീർ , ചെയര്പേഴ്സൺമാരായ നൈമുന്നിസ , ഫർസാന ശിഹാബുദ്ദീൻ , ഷമീന മുജീബ്, നഗരസഭാ അംഗം നസീറ ഇസ്മായീൽ , മുൻസിപ്പൽ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി , എൻജീനീർ കെ ഉണ്ണികൃഷ്ണപ്പിള്ള എന്നിവർ സംബന്ധിച്ചുരണ്ട് പതിറ്റാണ്ടോളം നീണ്ട മുറവിളിക്കും കാത്തിരിപ്പിനും ഇടയിലാണ് കോളനിക്ക് പാലം യാഥാർത്ഥ്യമാവുന്നത്. സിൽക്ക് കോൺട്രാക്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരളക്കായിരുന്നു നിർമ്മാണ ചുമതല. വർഷങ്ങൾ പഴക്കമുള്ള ചെറിയ പാലം അപകടത്തിലായതിനെ തുടർന്ന് പാലം ആധുനിക രീതിയിൽ പുതുക്കാൻ നഗരസഭ മുൻകൈയ്യെടുക്കുകയായിരുന്നു.

No comments