JHL

JHL

തനിമ അബ്ദുല്ലയുടെ സ്മരണയിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ഛ് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(True News 22-10-2020): കാസറഗോഡിന്റെ  മാപ്പിളപ്പാട്ട് പാരമ്പര്യത്തെയും, അതിലുപരി മൊഗ്രാൽ എന്ന കലാ ഗ്രാമത്തിന്റെ  ഇശൽ പെരുമയെയും രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ എത്തിച്ച എം കെ അബ്ദുല്ല എന്ന  തനിമ അബ്ദുല്ലയുടെ സ്മരണ പുതുക്കി മൊഗ്രാൽ ദേശീയവേദി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

എം കെ അബ്ദുള്ളയുടെ   ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചാ  യിരുന്നു പരിപാടി. ദേശീയ വേദിയുടെ വാട്സാപ്പ് ഗ്രൂപ്പ്  വഴി  ഇശൽ ഗ്രാമത്തിലെ കലാകാരന്മാർ തനിമയാർന്ന മാപ്പിളപ്പാട്ടുകൾ ആലപിച്ചു കൊണ്ടാണ് എം കെ യുടെ  സ്മരണ പുതുക്കിയത്. മാപ്പിള കലകൾക്കും, മാപ്പിള പാട്ടിനും ജീവിതം സമർപ്പിച്ച എംകെ അബ്ദുള്ളയുടെ വിയോഗം മൊഗ്രാലിന് ഉണ്ടാക്കിയ വിടവ് നികത്താനാവാത്തതാ  ണെന്ന് അനുസ്മരണ പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

 ഇസ്മയിൽ തളങ്കര, എ കെ അബ്ദുറഹ്മാൻ, യൂസഫ് കട്ടത്തട്ക്ക, ഖാലിദ് മൊഗ്രാൽ ,നാസിർ മൊഗ്രാൽ, ടി കെ അൻവർ, ഖാദർ മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി,

ഡോ. ഇസ്മായിൽ, ശിഹാബ് മാഷ്, അനീസ് ടി പി, എ ജെ മൊഗ്രാൽ, ഇക്ബാൽ പള്ളം, എ കെ ഇബ്രാഹിം,മുഹമ്മദ് മൊഗ്രാൽ,  താജുദ്ദീൻ, ഷാജു മിലാനോ,ഖാദർ ഹോളിഡേ,  ഇബ്രാഹിം പെർവാഡ്, ഇസ്മായിൽ മൂസ, എ കെ ഷംസുദ്ദീൻ, ഹബീബ് അംജദ്, അൽത്താഫ് എം കെ, മുഹമ്മദ് മുക്താർ, അറഫാത് മൊഗ്രാൽ, മിർഷ മർജാൻ എം കെ, ബഷീർ നടുപ്പളം, ഫർസാന മുഹമ്മദ്‌ കുഞ്ഞി എന്നിവർ മാപ്പിളപ്പാട്ട് ആലപിച്ചു. 


പി മുഹമ്മദ് നിസാർ പെർവാഡ്, എം എ അബ്ദുൽ റഹ്മാൻ, ഹമീദ് കാവിൽ, മൻസൂർ പെർവാഡ്, ഖാദർ മാഷ്, സി ഹിദായത്തുള്ള, എ എം ഷാജഹാൻ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബി കെ കലാം, അൻവർ പി വി, ശരീഫ് ടട്ട്റ, ടി പി എ റഹ്മാൻ, റഫീഖ് എം എം നൗഫൽ, സാബിത്ത്, ഖാദർ ബിഗ് നാങ്കി,

സൈനുദ്ദീൻ റോയൽ, രിഫായി, അഷ്‌റഫ്‌ സ്‌കൈലർ, ഹസ്സൻ കൊപ്പളം, ഷാനിഫ്,ടി വി, ഖാദർ, ഷാഫി മീലാദ്   എന്നിവർ ആശംസകൾ നേർന്നു. എൽ ടി മനാഫ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.


ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, ടി കെ ജാഫർ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,  ഇബ്രാഹിം ഖലീൽ, അംഗങ്ങളായ ടി എ ജലാൽ, റിയാസ് മൊഗ്രാൽ, എ എം സിദ്ദീഖ് റഹ്മാൻ, അർഫാദ് മൊഗ്രാൽ, ശരീഫ് ദീനാർ, ബച്ചി കൊപ്പളം, സാഹിർ നൗഷാദ്, അഷ്‌റഫ്‌ എം എ കെ, ഷമീർ ആഷിഖ്, അസീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

No comments