JHL

JHL

ശാസിനും ശഹദാദിനും യാത്രമൊഴി ബമ്പ്രാണ ജുമാമസ്ജിദിൽ ഖബറടക്കി

 






കുമ്പള: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ച സഹോദരങ്ങളായ ശാസിന്റെയും ശഹദാദിന്റെയും മയ്യിത്ത് ബമ്പ്രാണ ജുമാ മസ്ജിദ് അംഗണത്തിൽ ഖബറടക്കി. 


ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെയും തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ സഹോദരന്മാർ ഞായറാഴ്ച വൈകുന്നേരം  കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

     നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കൂട്ടികളെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഷെരീഫ് ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത്. നിരവധി ആളുകളുടെ സാണിദ്ധ്യത്തിലാണ് ഖബറടക്കം നടന്നത്.


No comments