JHL

JHL

അണയാത്ത അഗ്നികുണ്ഠമായി കുമ്പളയിലെ മാലിന്യക്കൂമ്പാരം

 

കുമ്പള (www.truenewsmalayalam.com ) : അണയാത്ത അഗ്നികുണ്ഠമായി കുമ്പളയിലെ മാലിന്യക്കൂമ്പാരം. കുമ്പള ഗവ. യു പി സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ മൈതാനത്തിന്റെ തെക്കുപടിഞ്ഞാറു മൂലയിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൗൺ മാലിന്യങ്ങൾ സദാ കത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരിസര മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

         സ്കൂൾ റോഡിന് അടുത്തുള്ള അഞ്ച് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അമ്പതിൽപരം വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് രാത്രിയുടെ മറവിൽ ഇവിടെ നിക്ഷേപിക്കുന്നത്. കടലാസുകളും മറ്റും നിത്യവും കൊണ്ടിടുന്നതിനാൽ മാസങ്ങൾക്കു മുമ്പ് ആരോ കൊളുത്തിയ തീ ഇതുവരെ അണഞ്ഞിട്ടില്ല.

       തൊട്ടടുത്ത പോസ്റ്റ് ഓഫീസിന്റെ സ്ഥലത്താണ് മുമ്പ് മാലിന്യങ്ങൾ തള്ളിയിരുന്നത്. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് ഈ സ്ഥലം കമ്പിവേലി കെട്ടി സംരക്ഷിച്ചതിനാൽ മുഴുവൻ മാലിന്യങ്ങളും സ്കൂൾ മൈതാനത്താണ് നിക്ഷേപിക്കുന്നത്. മൂക്കുപൊത്തിയാണ് വിദ്യാർത്ഥികളും പ്രദേശത്തെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ഇതിലൂടെ വഴി നടക്കുന്നത്. ഈ മാലിന്യക്കൂമ്പാരം വലിയ പാരിസ്ഥിതിക ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്.

No comments