JHL

JHL

വീട്ടുപറമ്പിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം: ഡി വൈ എഫ് വില്ലേജ് നേതാവിനെതിരെ കേസെടുത്തു

 



വീട്ടുപറമ്പിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം: 

ഡി വൈ എഫ് വില്ലേജ് നേതാവിനെതിരെ കേസെടുത്തു

കുമ്പള: വീട്ടുപറമ്പിൽ നിന്ന്  കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഡി വൈ എഫ് ഐ  ഉപ്പള വില്ലേജ് സെക്രട്ടറി സോങ്കാൽ പ്രതാപ് നഗറിലെ അപ്പി എന്ന റഫീഖിനെതിരെ കുമ്പള പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം 

 വീട്ടുപറമ്പിൽ നിന്ന്  നാല് കിലോ ആറ്  ഗ്രാം കഞ്ചാവാണ്  കണ്ടെടുത്തത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള സി ഐ അനിൽ എസ് ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.

 അതിനിടെ രാത്രിയിൽ സ്ത്രീകൾ  മാത്രം ഉണ്ടായിരിക്കെ വനിതാ പോലീസ് പോലും ഇല്ലാതെ വീട്ടിൽ വന്ന് ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് റഫീഖിന്റെ ഭാര്യ കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.



No comments