JHL

JHL

റിഷഭ് പന്തിനെ തേടി ഐസിസി പുരസ്‌കാരം


 ദുബായ്: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് ഐസിസി പുരസ്‌കാരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുതുതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരമാണ് താരത്തെ തേടിയെത്തിയത്. കഴിഞ്ഞ ഒരു മാസത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം ഐസിസി നല്‍കുന്നത്.

വനിതാ വിഭാഗത്തിലെ പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്മായിലിനാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ 97 റണ്‍സും ബ്രിസ്‌ബേയ്‌നില്‍ 89 റണ്‍സും നേടിയ പന്ത് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അവസാന ടെസ്റ്റില്‍ പന്തിന്റെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.


No comments