ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇത്തവണ പരീക്ഷയില്ല
കോവിഡ് നിയന്ത്രണം മൂലം സ്കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും. ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്. ഒരു അധ്യയനദിനം പോലും സ്കൂളില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സമ്ബൂര്‍ണ പാസ് പരിഗണിക്കുന്നത്.
പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി (പ്ലസ് വണ്‍) പരീക്ഷയും ഈ വര്‍ഷം നടക്കില്ല
പകരം അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ സ്കൂള്‍ തുറക്കാന്‍ സാധിക്കുമ്ബോള്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്. പ്ലസ് വണ്‍ പരീക്ഷ ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും സാങ്കേതിക കുരുക്കുകള്‍ വിലങ്ങ് തടിയാകാനാണ് സാധ്യത.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സമ്ബൂര്‍ണ ക്ലാസ്കയറ്റം അനുവദിക്കുമ്ബോള്‍ ഒമ്ബതില്നിന്ന് പത്തിലേക്ക് വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് ക്ലാസ്കയറ്റ പട്ടിക തയാറാക്കുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകും എന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
Post a Comment