JHL

JHL

ഐപിഎല്‍ കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച വിശ്രമം അനുവദിക്കണമെന്നാവശ്യപ്പെട്ട് പരിശീലകന്‍ രവിശാസ്ത്രി

 


ചെന്നൈ: തുടര്‍ച്ചയായുള്ള മത്സരവും കോവിഡ് കാലത്തെ പിരിമുറക്കവും കൊണ്ട് താരങ്ങള്‍ ക്ഷീണിതരാണെന്നും 2021-ലെ ഐ.പി.എല്‍ സീസണിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച വിശ്രമം അനുവദിക്കണമെന്നും കോച്ച് രവി ശാസ്ത്രി. താരങ്ങളും മനുഷ്യരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ നേരേ ഐ.പി.എല്ലിലേക്കാണ് പോകുന്നത്. ഇതിനു ശേഷം മറ്റ് പരമ്പരകള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വിശ്രമം അനുവദിക്കാനാണ് ശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ പര്യടനങ്ങളുടെ ഭാഗമായുള്ള ബയോ ബബിള്‍ നിയന്ത്രണങ്ങളും ക്വാറന്റൈന്‍ കാലഘട്ടവും മാനസിക പിരുമുറുക്കം കൂട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഐ.പി.എല്ലിനു പിന്നാലെ നാട്ടില്‍ ശ്രീലങ്കയുള്ള പരമ്പരയും പിന്നാലെ യോഗ്യത നേടുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശേഷം ട്വന്റി 20 ലോകകപ്പുമെല്ലാം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് പരിശീകലന്റെ ആവശ്യം.


No comments