JHL

JHL

തിരഞ്ഞെടുപ്പിൽ കോവിഡ് ജോലി ചെയ്യുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കും വേതനം നൽകണം.


കാസർകോട് : (www.truenewsmalayalam.com)

തിരഞ്ഞെടുപ്പിൽ കോവിഡ് ജോലി ചെയ്യുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പ്രത്യേക വേതനം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഓർഗനൈസേഷൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കോവിഡ് തടയാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ബൂത്ത് തല നോഡൽ ഓഫീസർമാരായും, ഹെൽത്ത് ഇൻസ്പെക്ടർമാർ പഞ്ചായത്ത്തലത്തിലും,ഹെൽത്ത് സൂപ്പർവൈസർമാർ നിയോജകമണ്ഡലത്തിലും ജോലിചെയ്യുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധപ്രവർത്തനം നടത്തിയ ഈ വിഭാഗത്തിന് ഒരു ആനുകൂല്യവും നൽകിയിട്ടില്ല.

കോവിഡ് വാക്സിൻ മുഴുവൻ പേർക്കും ഉടൻ ലഭ്യമാക്കണമെന്നും  സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യ നിയമ ഓഡിനൻസ്  കുറ്റമറ്റതാക്കണമെന്നും ജില്ലാ കൺവെൻഷൻ യോഗം ആവശ്യപ്പെട്ടു. 

കാഞ്ഞങ്ങാട് ചേർന്ന കൺവെൻഷൻ പി.ബിനീഷ്കുമാർ ഉദ്ഘാടനം ചെയ്‌തു. ബി.അഷറഫ് അദ്ധ്യക്ഷം വഹിച്ചു. എം. ചന്ദ്രൻ, അജിത്.സി.ഫിലിപ്, പി.രാഹുൽ രാജ്, കൃഷ്ണപ്രസാദ്, എം.എം.നിമിഷ, പി.വി.സുനിൽകുമാർ, എം.വി.അശോകൻ, വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായി ബി.അഷറഫ് (പ്രസിഡണ്ട്), എം.ചന്ദ്രൻ (സെക്രട്ടറി), പി.രാഹുൽ രാജ് (ട്രഷറർ), സി.അജിത്‌ ഫിലിപ്പ്, എം.എം.നിമിഷ, (വൈ.പ്രസി)സി.രാഹുൽ, വി.വി.സുരേഷ് (ജോ:സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.




No comments