JHL

JHL

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാഞ്ഞങ്ങാട്ടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമ അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.truenewsmalayalam.com)  

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാഞ്ഞങ്ങാട്ടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമയെ എസ്.എം.എസ് അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം നടത്തുന്ന പെരുവണ്ണാമുഴിയിലെ ജോര്‍ജ് ജോസഫിനെ(51)യാണ് കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.വി സുനില്‍ അറസ്റ്റ് ചെയ്‌തത്‌. 10 വര്‍ഷക്കാലമായി ഭാര്യയുമായി അകന്നുകഴിയുന്ന ജോര്‍ജ് ജോസഫ് കാഞ്ഞങ്ങാട്ടെ സ്വന്തം സ്ഥാപനത്തില്‍ തന്നെ താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയായ പിന്നോക്കവിഭാഗത്തില്‍പെട്ട മുപ്പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ജോര്‍ജ് ജോസഫ് സ്വന്തം സ്ഥാപനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് ജോര്‍ജ് പിന്‍മാറിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. ജോര്‍ജിനെ കോടതി റിമാണ്ട് ചെയ്‌തു. ഹൃദ്രോഗബാധിതനായതിനാല്‍ ഇദ്ദേഹത്തെ പിന്നീട് ചികിത്സക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


No comments