JHL

JHL

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി


കാഞ്ഞങ്ങാട്: (www.truenewsmalayalam.com)

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പത്തൊമ്പതുകാരന്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് സ്വദേശി ആഷിക്കി(19)നാണ് പരിക്കേറ്റത്. ബുധനാഴ്ച്ച കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ പിറകിലെ കോച്ചിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് ആഷിക്ക് അപകടത്തില്‍പെട്ടത്. പിടിവിട്ട ആഷിക്ക് പ്ലാറ്റ് ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.


No comments