JHL

JHL

വികസനം മാത്രം മുദ്രാവാക്യം ; വി വി രമേശൻ


മൊഗ്രാൽ: (www.truenewsmalayalam.com)

നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇടത് മുന്നണി വികസന മുദ്രാവാക്യം ഉയർത്തിയാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ പറഞ്ഞു. മൊഗ്രാലിൽ തിരെഞ്ഞെടുപ്പ് പര്യടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൊഗ്രാൽ ഇശൽഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇടത് സർക്കാർ നൽകിയ സംഭാവനകൾ വലുതാണ്. 10 കോടിയോളം രൂപയുടെ  പദ്ധതികളാണ്  സർക്കാർ മൊഗ്രാലിൽ മാത്രം നടപ്പിലാക്കിയതെന്നും, വികസന തുടർച്ചയ്ക്ക് ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും വി വി രമേശ്‌ പറഞ്ഞു. 

ചടങ്ങിൽ സിപിഎം  ജില്ലാ കമ്മിറ്റി അംഗം പി രഘുദേവ് മാസ്റ്റർ, കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈർ, തിരെഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ബി യുസഫ്, ലോക്കൽ കമ്മിറ്റി അംഗം ശാലിനി, മൊഗ്രാൽ ബ്രാഞ്ച് സെക്രട്ടറി റിയാസ് മൊഗ്രാൽ, ജെഡിഎസ് സ്റ്റേറ്റ് കമ്മിറ്റി അംഗം സിദ്ദീഖ് റഹ്മാൻ, ജെ ഡി എസ് ജില്ലാ സെക്രട്ടറി അഹമ്മദ്‌ അലി കുമ്പള, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ്‌അലി മൊഗ്രാൽ, ഐഎൻഎൽ മണ്ഡലം സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് അറബി എന്നിവർ പ്രസംഗിച്ചു. 



No comments