JHL

JHL

വീടിന്റെ പിറകുവശത്തു ഒളിപ്പിച്ചുവച്ച കര്‍ണ്ണാടക മദ്യവും ബിയറും എക്‌സൈസ്‌ പിടികൂടി

 


മഞ്ചേശ്വരം: (www.truenewsmalayalaam.com 05.04.2021)

വീടിന്റെ പിറകുവശത്തു ഒളിപ്പിച്ചുവച്ച കര്‍ണ്ണാടക മദ്യവും ബിയറും എക്‌സൈസ്‌ പിടികൂടി. കാസര്‍കോട്‌ സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സി കെ വി സുരേഷും സംഘവും മീഞ്ച ചിനാളയില്‍ നടത്തിയ റെയ്‌ഡിലാണ്‌ 180 മില്ലിയുടെ 70 ടെട്രാപാക്കറ്റ്‌ മദ്യവും 8 ലിറ്റര്‍ ബിയറും പിടികൂടിയത്‌. ലവാനന്ദ ഷെട്ടി (65) എന്നയാളുടെ പേരില്‍ കേസെടുത്തു. ഇന്നലെ വൈകിട്ട്‌ നടന്ന റെയ്‌ഡില്‍ സി ഇ ഒ മാരായ സന്തോഷ്‌ കുമാര്‍, മഹേഷ്‌, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരുമുണ്ടായി.


No comments