JHL

JHL

പൈവളിഗെയില്‍ മുന്‍കോണ്‍ഗ്രസ്‌ നേതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

 


ഉപ്പള: (www.truenewsmalayalam.com 05.04.2021)

മുന്‍കോണ്‍ഗ്രസ്‌ നേതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ബായാറിലെ മഞ്‌ജുനാഥഷെട്ടി (56)യുടെ പരാതിയില്‍ മുഹമ്മദ്‌ ഷാഫി, അമ്മി, പഞ്ചായത്ത്‌ മെമ്പര്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.

ഇന്നലെ വൈകിട്ട്‌ പൈവളിഗെയിലാണ്‌ കേസിനാസ്‌പദമായ സംഭവം. ഹോട്ടലില്‍ നിന്നു ചായ കഴിച്ച്‌ ഇറങ്ങുന്നതിനിടയില്‍ പരാതിക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട്‌ കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നെന്ന്‌ പറയുന്നു. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഞ്‌ജുനാഥ ഷെട്ടിയെ ഇടതു സ്ഥാനാര്‍ത്ഥി വി വി രമേശന്‍, ബി ജെ പി സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.


No comments