JHL

JHL

ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; രണ്ടു പേര്‍ക്ക് പരിക്ക്


ആലപ്പുഴ: (www.truenewsmalayalam.com 15.04.2021)

ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്ബിളി കുമാറിന്റെ മകനാണ്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.

വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ വള്ളിക്കുന്നത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

No comments