JHL

JHL

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു.



കാഞ്ഞങ്ങാട്  (Treu News, April 14,2021)
ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍  മുങ്ങി മരിച്ചു.വെസ്റ്റ് എളേരി കാവുന്തലയിലെ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍ ആല്‍ബിന്റെജി (15) ശ്രാകത്തില്‍ തോമസിന്റെ യും ജയിനിയുടെ യും മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് കുന്നുംകൈ പുഴയില്‍ മുങ്ങി മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12മണിയോടെ യാണ് അപകടം. ആല്‍ബിന്‍ റെജി വരക്കാട് സെന്റ് അലക്‌സീയ ഇഗ്‌ളീഷ് മീഡിയം സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ്.

ബ്ലസന്‍ തോമസ് മംഗലാപുരം എ. വി. ഷെട്ടി കോളേജിലെ ബി. എസ്. സി. നേഴ്‌സിംഗ് വിദ്യാര്‍ഥിയുമാണ്.വിഷു ദിനത്തില്‍ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും.പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയോഴുക്കില്‍ പെടുകയുമായിരുന്നു..

കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു.

മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശു പത്രിയിലേക്ക് മാറ്റി.
.സംസ്‌കാരം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം പിന്നീട്.
വിഷു ദിനത്തില്‍ ഉച്ചയോടെ കാവും തലയില്‍ എത്തിയ മരണ വാര്‍ത്ത നാടിനെ ദുഃഖതിലാഴ്ത്തി.


No comments