JHL

JHL

ബദിയടുക്കയിലെ നിരവധി കടകളില്‍ കവര്‍ച്ചാ ശ്രമം


ബദിയടുക്ക : (www.truenewsmalayalam.com)

ബദിയടുക്കയിലെ നിരവധി കടകളില്‍ കവര്‍ച്ചാ ശ്രമം. ടൗണിലെ മീത്തല്‍ ബസാറിലെ നുള്ളിപ്പാടിയില്‍ വേണുവിന്റെ ഹാമിലി മെഡിക്കല്‍ സ്‌റ്റോര്‍ ,ബദിയടുക്കയിലെ ഗണേഷന്റെ ശ്രീ ലക്ഷ്മി ജ്വല്ലറി , സമീപത്തെ ജ്ഞാനദേവ  ഷേണായിയുടെ വളംഡിപ്പോ , ബസ് സ്റ്റാന്റിലെ അബൂബക്കറിന്റെ തട്ടുകട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ചാ ശ്രമമുണ്ടായത്. മെഡിക്കല്‍ സ്‌റ്റോറിന്‍രെയും ജ്വല്ലറിയുടെയും ഷട്ടറുകള്‍ കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം നടത്തിയത്. സ്ഥലത്ത് ബദിയടുക്ക പോലീസ് പരിശോധന നടത്തി.

No comments