JHL

JHL

മൂന്നു ദിവസം മുമ്പ് കാണാതായ നെല്ലിക്കുന്ന് സ്വദേശി ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


ബദിയടുക്ക: (www.truenewsmalayalam.com 03.04.2021)

 കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ മുരുകേഷിന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ മഹേഷ് (23)നെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മഹേഷ് മൂന്ന് ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.


No comments