JHL

JHL

പെര്‍ളയിൽ ആർ എസ് എസ് നേതാവിന്റെ കാർ തകർത്തു

 


പെര്‍ള: (www.truenwsmalayalam.com 03.04.2021) 

ആര്‍ എസ്‌ എസ്‌ നേതാവിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല്‌ എറിഞ്ഞു തകര്‍ത്തു. ബൈക്കിനു തീയിടാനും ശ്രമം ഉണ്ടായി. വിഭാഗ്‌ സംഘ്‌ ചാലക്‌ പെര്‍ള, ബജകൂട്‌ലു റോഡിലെ ഗോപാല ചെട്ട്യാറുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു നേരെയാണ്‌ അക്രമം ഉണ്ടായത്‌. വിവരമറിഞ്ഞ്‌ എത്തിയ ബദിയഡുക്ക പൊലീസ്‌ പരിശോധന നടത്തി. വൈക്കോല്‍ കത്തിച്ച്‌ ബൈക്കിനു മുകളിലേയ്‌ക്ക്‌ എറിയാനായിരുന്നു ശ്രമം.

No comments