JHL

JHL

യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുതിയ മതില്‍ തകര്‍ത്തു


കാഞ്ഞങ്ങാട്‌:  (www.truenewsmalayalam.com)

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്ത്‌ നടത്തിയ മതില്‍ തകര്‍ത്തു. കാഞ്ഞങ്ങാട്‌ മണ്ഡലം യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി പി വി സുരേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം ചുവരെഴുതിയ ചെമ്മട്ടംവയല്‍, ബല്ലത്തപ്പന്‍ ക്ഷേത്രത്തിന്‌ സമീപത്തെ മതിലാണ്‌ തകര്‍ത്തത്‌. യു ഡി എഫ്‌ 142-ാം നമ്പര്‍ ബൂത്ത്‌ പ്രസിഡന്റ്‌ കൂക്കള്‍ സുകുമാരന്റെ പറമ്പിന്റെ മതിലാണ്‌ ഇന്നു രാവിലെയോടെ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്‌. സംഭവത്തില്‍ സുകുമാരന്റെ മാതാവ്‌ നാരായണി അമ്മ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ്‌ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും രാവിലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

No comments