JHL

JHL

പരീക്ഷാഭയം മൂലം ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി ആസ്പത്രിയില്‍ മരിച്ചു

 


കാഞ്ഞങ്ങാട്: (www.truenewsmalayalam.com 03.04.2021)

 പരീക്ഷാ പേടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കാങ്കോലിലെ അധ്യാപകന്‍ കൊടക്കാട് നീലമന ഇല്ലത്തെ ശ്രീധരന്‍ നമ്പൂതിരിയുടെ മകന്‍ വൈഷ്ണവ് (16) ആണ് മരിച്ചത്. പയ്യന്നൂര്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മാസം ഏഴിനാണ് സംഭവം. പരീക്ഷ അടുക്കുന്നതിലുള്ള മാനസിക പിരിമുറുക്കം മൂലമാണ് സംഭവമെന്ന് ചീമേനി പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇന്നലെയാണ് മരിച്ചത്. അമ്മ: സന്ധ്യ. സഹോദരന്‍: ശ്രീഹരി.

No comments