JHL

JHL

തലപ്പാടിയിൽ കാണാതായ പതിമൂന്നുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പബ്‌ജി കളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൂട്ടുകാരൻ തലക്കടിച്ചു കൊന്നതെന്ന് സംശയം.

 


തലപ്പാടി (True News, April 4, 2021): തലപ്പാടിയിൽ കാണാതായ പതിമൂന്നുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളാൾ കെ സി റോഡിലെ ഹകീബിനെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ മാറി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.   കല്ലുകൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകർന്ന നിലയിലായിരുന്നു മൃതദേഹം.

ശനിയാഴ്ച വൈകീട്ട്  മുതൽ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ഉള്ളാൾ പോലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  ഹകീബ് പബ്ജി കളിയുമായി ബന്ധപ്പെട്ടു ഒരു കൂട്ടുകാരനോട് കലഹിച്ചിരുന്നെന്ന് റിപ്പോർട്ടുണ്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത് 

No comments