JHL

JHL

കുമ്പളയിൽ ഹോട്ടലിൽ മദ്യവിൽപന; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അക്രമിച്ചു. ഒരാൾ അറസ്റ്റിൽ




കുമ്പള: (www.truenesmalayalam.com 03.04.2021)

കുമ്പള കുണ്ടങ്കരടുക്കയിൽ  ഹോട്ടലിൽ മദ്യം വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ റെയ്‌ഡ്‌ നടത്തുന്നതിനിടെ എക്സെയ്സ് ഓഫീസർക്കെതിരെ മർദ്ദനം.   കുണ്ഡങ്കരടുക്ക ജനതാ ഹോട്ടലിൽ റൈഡിനെത്തിയ എക്സൈസ് ഇൻസ്‌പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മർദ്ദനമേറ്റത്. 

വെള്ളിയാഴ്ച രാത്രി  ജനതാ ഹോട്ടലിൽ റെയ്ഡിനിടയിൽ പ്രതി അക്രമാസക്തനാവുകയും ഹോട്ടലിൽ ഉപയോഗിക്കുന്ന കറി പാത്രം ഉപയോകിച്ച് എക്‌സെയ്സ് ഓഫീസറുടെ തലക്ക് അടിക്കുകയും   സോഡാ കുപ്പികൊണ്ട്  കുത്താനും ശ്രമിക്കുകയായിരുന്നു.  ബലംപിടിത്തത്തിലൂടെ  പ്രതിയെ കീഴ്പെടുത്തി  അറസ്റ്റ് ചെയ്തു.  അന്നിപ്രഭാകർ (59) ഇയാളെയാണ് സഹസികമായി കീഴ്പെടുത്തിയത്. റെയ്ഡിനിടയിൽ കുപ്പിയും മദ്യ പാക്കറ്റുമടക്കം 58 കുപ്പികൾ എക്‌സിസ് കണ്ടെടുത്തു.  സിവിൽ എക്സെയ്സ് ഓഫീസർ വിനോദ് കെ എന്നയാൾക് പരിക്കേറ്റു. ഇദ്ദേഹത്തെ കുമ്പള ഡോക്ടർസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സിവിൽ ഓഫീസർമാരായ ബാബുരാജ് , ജനാർദ്ദന, ജീജിത്കുമാർ, ഡ്രൈവർ സത്യൻ  എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടത്തിയത്.   എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ പരാതിയിൽ കുമ്പള പോലീസ്   ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്ന് കേസെടുത്തു.

No comments