JHL

JHL

തോട്ടില്‍ നിന്ന് അമ്മയ്ക്ക് വീണുകിട്ടിയ പന്നിപ്പടക്കം മുറിച്ചുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ അറ്റു.


കുമ്പള: (www.truenewsmalayalam.com 05.04.2021)

തോട്ടില്‍ നിന്ന് അമ്മയ്ക്ക് വീണുകിട്ടിയ പന്നിപ്പടക്കം മുറിച്ചുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ അറ്റു. ബംബ്രാണ ഊജാറിലെ 22കാരന്റെ ഇടതുകൈയാണ് അറ്റത്. ഞായറാഴ്ച  രാവിലെ 11 മണിയോടെയാണ് തോട്ടില്‍ വീണ തേങ്ങ ശേഖരിക്കാനെത്തിയ വീട്ടമ്മയ്ക്ക് പന്നിപ്പടക്കം കണ്ടത്. പക്ഷെ ഇതെന്താണെന്ന് അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ശേഷം മകനെ ഏല്‍പ്പിക്കുകയായിരുന്നു. കത്തിയെടുത്ത് ഇത് മുറിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ കൈക്കും മുഖത്തുമാണ് പരിക്ക്. യുവാവിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കൈ അറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പന്നിയെ കൊല്ലാന്‍ വേണ്ടി ആരെങ്കിലും പടക്കം തോട്ടത്തില്‍ വെച്ചതാകുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചമുമ്പാണ് യുവാവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.


No comments