JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച വി.വി.രമേശൻ


മഞ്ചേശ്വരം: (www.truenewsmalayalam.com 05.04.2021)

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി.വി രമേശൻ ഇന്ന് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ സന്ദർശിച്ചു. ബായികട്ടെ വിഷ്ണുമൂർത്തി ഒട്ടേക്കോലം,ഹോളി ഫാമിലി ചർച്ച് കുമ്പള,കുമ്പള കടപ്പുറം, ഷെഡികാവ്, മൊഗ്രാൽ ടൌൺ, പേരാൽ കണ്ണൂർ,പെർള ടൌൺ,പൈവലികെ ടൌൺ എന്നിവിടങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.ഉച്ചക്ക് ശേഷം ശാന്തിനാഗർ, പാവൂർ പോയ്യെ, ദൈഗോളി, മഞ്ചേശ്വരം ടൌൺ,കൈകമ്പ ടൌൺ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൽഡിഎഫ് നേതാക്കളായ കെ.ആർ ജയനന്ദ, പി.രഘുദേവൻ മാസ്റ്റർ,സി എ സുബൈർ,അബ്ദുൽ റസാഖ് ചിപ്പാർ ഒപ്പമുണ്ടായിരുന്നു.




No comments